സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ഛ് ഒരു സൈക്കിൾ യാത്ര
കൊച്ചി: സൈക്കിൾ യാത്ര ഇഷ്ട്ടപ്പെടുന്നവർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ Covid Safety Protocol കർശനമായി പാലിച്ചുകൊണ്ട് കൊച്ചിയിൽ നിന്നും അതിരമ്പിള്ളിയിലേക്കു സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര പോകാൻ പെഡൽ ഫോഴ്സ് കൊച്ചി അവസരമൊരുക്കുന്നു. ആഗസ്റ്റ് 23ന് വെളുപ്പിന് തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിക്കുന്ന യാത്ര പിറ്റേ ദിവസം തിരിച്ചെത്തുമെന്നു പെഡൽ ഫോഴ്സ് ഫൗണ്ടർ & ചീഫ് കോഓർഡിനേറ്റർ ജോബി രാജു അറിയിച്ചു.
18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. യാത്രയിൽ പങ്കെടുക്കുന്നവർക്ക് Tshirt, അതിരമ്പിള്ളി സാംറോഹാ റിസോർട്ടിൽ താമസം, ഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ചു പേര് നല്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക. വിവരങ്ങൾക്ക് 98475 33898.