മെട്രോ ഇനി തൃപ്പുണിത്തറയിലേക്ക്, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കൊച്ചി മെട്രോ എസ് എൻ ജംഗ്ഷനിൽ നിന്ന് തൃപ്പുണിത്തറ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കുള്ള അടുത്ത ഘട്ട നിർമ്മാണ പ്രവർത്തങ്ങൾക്ക് ഇന്നലെ ആരംഭം കുറിച്ചു.
ചിങ്ങം മാസം ഒന്നാം തിയതി തന്നെ പൈലിങ് നടത്തി കൊണ്ട് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾക്ക്, കെ എം ആർ എൽ, എം ഡി അഖിലേഷ് കുമാർ ശർമ്മയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചു. ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു നിർമ്മാണ ഘട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്നും എന്നാൽ നിശ്ചിത സമയക്രമപ്രകാരം ജോലികൾ പൂർത്തീകരിക്കുവാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
Kochi metro now extends to Thrippunnithara.
Kochi Metro on Monday started the initial pile load test of the 1.16 km extension from S N Junction to Thrippunithura.This plan has many challenges ahead, but authorities will try to complete the work as per scheduled time period. KMRL MD Alkesh Kumar Sharma IAS kicked off the load test in the presence of the officials of Kochi Metro.