ഉരുളന്‍ കല്ലുകളിൽ തീർത്ത ഒരു ദുൽക്കർ ചിത്രം
പ്രശസ്ത കലാകാരനായ ഡാ വിഞ്ചി സുരേഷ് അടുത്ത കുറെകാലങ്ങളായി വ്യത്യസ്ത കലാസൃഷ്ടികളിലൂടെ ആരാധകരെയും മാധ്യമങ്ങളെയും ഒരേ പോലെ അത്ഭുതപെടുത്തി പോരുന്നു. ആ സ്രെണിയിലെ ഏറ്റവും പുതിയ സൃഷ്ടിയാണ് ഉരുളൻ കല്ലുകളിൽ രൂപപ്പെടുത്തിയെടുത്ത ദുൽക്കർ സൽമാന്റെ ഛായ ചിത്രം.
ഗാര്ഡന് അലങ്കാരങ്ങള്‍ക്കും അക്വോറിയങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ പരീക്ഷണം. ചിത്ര ശില്പ മീഡിയങ്ങളുടെ നൂറിലേയ്ക്കുള്ള യാത്രയില്‍ അറുപത്തിയഞ്ചാമത്തെ മാധ്യമമാണ് കല്ലുകള്‍. ചളിങ്ങാട് റീഡെക്സ് സ്പോര്‍ട്ട്സ് ഇന്റോര്‍ സ്റ്റേഡിയം ഫുട്ബോള്‍ ഗ്രൗണ്ടിൽ ആണ് 25 അടി വലുപ്പമുള്ള ഈ വലിയ ചിത്രം തീര്‍ത്തിരിക്കുന്നത്.
പെയിന്റോ ബ്രഷോ ഒന്നും ഇല്ലാതെ യഥാര്‍ത്ഥ കളറുകളുള്ള വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ മാത്രമാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. നീണ്ട 6 മണിക്കൂര്‍ സമയം കൊണ്ട് ബേബി മെറ്റലിന് മുകളില്‍ മറ്റ് കല്ലുകൾ നിരത്തിയാണ് ചിത്രം സാധ്യമാക്കിയിരിക്കുന്നത്. മണ്ണുത്തിയിലെ അമ്പാടി പെബ്ബ്ള്സ്നടത്തുന്ന വിനോദ് ആണ് ചിത്രത്തിനാവശ്യമായ കല്ലുകള്‍ തന്ന് സഹായിച്ചത്.
മുൻപ് ഇത്തരം വ്യത്യസ്ത ആശയങ്ങളിലൂടെ അമിതാഭ് ബച്ചൻ, എം എസ് ധോനി, ഫഹദ് ഫാസിൽ എന്നിവരുടെ ഛായ ചിത്രങ്ങൾ ഒരുക്കിയാണ് സുരേഷ് കൂടുതൽ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയത്.