പുതു വർഷത്തിൽ കൊച്ചിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള വാർത്തകളാണ് പുറത്തു വരുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുൻകൈ എടുത്തു നടപ്പിലാക്കുന്ന ജല മെട്രോയുടെ ആദ്യബോട്ട്
വൈറ്റില – കാക്കനാട് റൂട്ടിൽ പരീക്ഷണ ഓട്ടത്തിന് സജ്ജമായി. ആദ്യ ബോട്ടിന് ‘മുസിരിസ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 50 സീറ്റുകൾ ഉള്ള ബോട്ടിൽ 100 പേർക്ക് സഞ്ചരിക്കാം..ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഈ ബോട്ട് കെ എം ആർ എൽ ന്റെ മേൽനോട്ടത്തിൽ ഒരു മാസത്തോളം പരീക്ഷണ ഓട്ടം നടത്തിയതിനു ശേഷമാകും തുടർനടപടികൾ പ്രഖ്യാപിക്കുക. ഈ വർഷമാണ് ജല മെട്രോയുടെ സർവീസ് തുടങ്ങാനുദ്ദേശിക്കുന്നത്. വൈറ്റിലക്കും കാക്കനാടിനും പുറമേ ഹൈക്കോടതി, ഏലൂർ, ചേരാനെല്ലൂർ, ചിറ്റൂർ ഭാഗങ്ങളിലേക്കും സർവീസ് ഉണ്ടാകും. നിലവിൽ വൈറ്റിലയിലെയും കാക്കനാട്ടെയും ടെർമിനലുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.
.
വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേതാണ് കൈമാറിയത്. ഷിപ്പ്യാർഡിലെ ഷിപ്പ് ടെർമിനലിൽ ബോട്ടിനുള്ളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്റയുടെ പത്നി മധുമിത ബെഹ്റ മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ്
സി.എം.ഡി മധു എസ് നായർ , കെ.എം.ആർ എം എൽ എം ഡി ലോക് നാഥ് ബെഹ്റ, ഡയറക്ടർമാരായ കെ.ആർ കുമാർ , ഡി.കെ സിൻഹ , ഷിപ്പ്യാർഡ് ഡയറക്ടർമാരായ ബിജോയ് ഭാസ്കർ , വി. ജെ ജോസ്
വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ , അഡീഷണൽ ജനറൽ മാനേജർ സാജൻ പി ജോൺ, ഷിപ്പ് യാർഡ് ജനറൽ മാനേജർ ശിവ കുമാർ
മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.