. ‘
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനി കപ്പലായ ‘ ഐ എൻ എസ് വിക്രാന്ത്’ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ സന്ദർശിച്ചു.നിലവിൽ കൊച്ചിൻ ഷിപ്യാർഡ് ഡോക്കിൽ നങ്കൂരമിട്ടിരിക്കുന്ന വിക്രാന്ത് ഇന്ത്യയുടെ അഭിമാനമാണെന് സന്ദർശനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ കപ്പൽ ശാലയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. മന്ത്രി പി രാജീവും മറ്റു ഉയർന്ന നാവിക ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായി കൊച്ചിയിൽ എത്തിയ അദ്ദേഹത്തിന് നേരത്തെ നാവികസേനാ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്