88
ആബേലച്ചന്റെ 101-ാം ജയന്തിയോടനുബന്ധിച്ച് കെ.സി.ബി.സി. മീഡിയ കമ്മീഷന്റെയും ചാവറ കള്ച്ചറല് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില് ആബേലച്ചന് രചിച്ച ഗാനങ്ങള് ഉള്പ്പെടുത്തി ആബേല്ജയന്തി ഗാനമത്സരം സംഘടിപ്പിക്കുന്നു. ആബേലച്ചന്റെ ഗാനങ്ങള് ആലപിച്ച് ക്യാമറയില് പകര്ത്തി വീഡിയോ / ഓഡിയോ എഡിറ്റ് ചെയ്യാതെ വാട്സ്ആപ്പ്/ ഇ-മെയില് ലഭിക്കത്തക്കവിധം അയക്കുക. ഓര്ക്കസ്ട്രേഷന് ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ആകര്ഷകമായ സമ്മാനങ്ങള്ക്ക് പുറമെ 2021 ഫെബ്രുവരി 27ന് ആബേല് സ്മൃതി സംഗീതസന്ധ്യയില് പാടുവാന് അവസരം നല്കുന്നതാണ്. എന്ട്രികള് ഫെബ്രുവരി 22നകം അയച്ചുതരണം. കൂടുതല് വിവരങ്ങള്ക്ക് ഈ നമ്പറില് ബന്ധപ്പെടുക. 9400068686/8281054656, chavarakochi@gmail.com; iconkcbc@gmail.com