കോവിഡ് മൂലം ഉണ്ടായ അനിശ്ചിതങ്ങൾക്കും അടച്ചിടലുകൾക്കും ശേഷം അത്യാകർഷങ്ങളായ ടൂർ പാക്കേജുകൾ അവതരിപ്പിച്ച് ഐ.ആർ.സി.ടി.സി. മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ആണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) അവസരം ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തുന്നു. ഏറ്റവും ചുരുങ്ങിയ ചിലവിൽ ഭാരതം കാണിക്കുവാനായി ഐ.ആർ.സി.ടി.സി.അവതരിപിച്ച ട്രെയിൻ സർവീസ് ആണ് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ. 2020 ഡിസംബർ 20ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ഈ പാക്കേജിലൂടെ മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ അവസരമൊരുക്കുന്നു. രാജവംശങ്ങളുടെ സിരാകേന്ദ്രമായി അറിയപ്പെടുന്ന ഗ്വാളിയർ, ശില്പകലയിലെ മഹാത്ഭുതങ്ങളിൽ ഒന്നായതും അതിപ്രസിദ്ധ ഹിന്ദു-ജൈന ക്ഷേത്ര സമുച്ചയമായ ഖജുരാഹോ, ധീര വനിതയായ റാണിലക്ഷ്മിബായി (ഝാൻസി റാണി) ഭരിച്ചിരുന്ന ഝാൻസി, പുരാതന ബുദ്ധമത സ്മാരകമായ സാഞ്ചി, മധ്യകാലഘട്ടത്തിൽ ഭെൽസ എന്നും അറിയപ്പെട്ടിരുന്ന വിദിഷ, മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനവും നിരവധി പുരാതന നിർമികളുടെയും ക്ഷേത്രങ്ങളുടെയും കേന്ദ്രമായ ഭോപാൽ എന്നീ സ്ഥലങ്ങൾ ഈ പാക്കേജിലൂടെ സന്ദർശിക്കാവുന്നതാണ്.10 ദിവസത്തെ പാക്കേജ് ആണ് നൽകുന്നത്. അതിനായി ഒരാൾക്ക് ചിലവാകുന്ന തുക 10,200 രൂപയാണ്. സസ്യാഹാര ഭക്ഷണം,ഡോർമിറ്ററി
താമസ സൗകര്യം, വാഹനം,എല്ലാ കോച്ചുകളിലും ടൂർ എസ്കോർട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം ട്രെയിൻ യാത്രയിലും പുറത്തും പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് എൽ.റ്റി.സി സൗകര്യവും ലഭ്യമാണ്. ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ സർവീസിന് പുറമെ ആഭ്യന്തര വിമാന യാത്ര പാക്കേജും വിനോദ സഞ്ചാരികൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നു. പുതു വർഷത്തെ വരവേൽക്കുവാനായി ഗുജറാത്തിലേക്കാണ് വിമാന യാത്ര ഉൾപ്പെടുത്തിയിരിക്കുന്നത്.2021 ജനുവരി 09ന് കൊച്ചി വിമാന താവളത്തിൽ നിന്നും ആണ് യാത്ര പുറപ്പെടുക. 06 ദിവസത്തെ പാക്കേജിലൂടെ അഹമ്മദാബാദ്, ഭുജ്, കച്ച്, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നീ പ്രശസ്ഥ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ആണ് അവസരമൊരുങ്ങുന്നത്. ടിക്കറ്റ് നിരക്ക് 28,790/-രൂപ മുതൽ ആരംഭിക്കുന്നു. കൊച്ചി-അഹമ്മദാബാദ്-കൊച്ചി വിമാന ടിക്കറ്റ്, സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം താമസസൗകര്യം, സ്ഥലങ്ങൾ സന്ദര്ശിക്കുവാനായി എ.സി വാഹനം, ഐ.ആർ.സി.ടി.സി. ടൂർ മാനേജർ, യാത്ര ഇഷുറൻസ് തുടങ്ങിയ സേവനങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
തിരുവനതപുരം – 8287932095
കോഴിക്കോട് – 8287932098
എറണാകുളം – 8287932082 / 8287932114
സന്ദർശിക്കൂ www.irctctourism.com