62
കൊച്ചി കായലിൽ വാരാന്ത്യങ്ങളിലും മറ്റും പതിവായി കയാക്കിങ് വിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ കൂട്ടായ്മയായ കൊച്ചിൻ പാഡിൽ ക്ലബ്ബിന്റെ ഉൽഘാടനം ബോൾഗാട്ടി ഇന്റർനാഷണൽ മറീനയിൽ ഹൈബി ഈഡൻ എം പി നിർവഹിച്ചു. ഇതിനു ശേഷം നടന്ന കയാക്കിങ് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റയ്ക്ക് പായ്ക്കപ്പലിൽ ലോകയാത്ര നടത്തിയ കമാൻഡർ അഭിലാഷ് ടോമി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ചടങ്ങുകൾക്ക് ശേഷം നടന്ന കയാക്കിങിൽ ഹൈബി ഈഡൻ എം പി യും അഭിലാഷ് ടോമിയും പങ്കെടുത്തു. വിവിധ ലക്ഷ്യങ്ങളോടെയാണ് കൊച്ചി പാഡിൽ ക്ലബ് പ്രവർത്തിക്കുന്നത്. പതിവ് വ്യായാമ പരിശീലനത്തിനുപരിയായി അംഗങ്ങളിൽ പലരും ദുരന്ത നിവാരണം, വെള്ളത്തിലൂടെയുള്ള രക്ഷാപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം പ്രാവീണ്യം ഉള്ളവരാണ്.