61
കോവിഡ്ക്കാലത്ത് സജീവമല്ലാതിരുന്ന വിപണി ക്രിസ്മസിനോടനുബന്ധിച്ച് സജീവമായിതുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ക്രിസ്മസിനോടനുബന്ധിച്ച് പുതുമായർന്നതും വ്യത്യസ്തമായതും ആയ വസ്തുക്കളെല്ലാം വിപണിയിൽ എത്തിക്കഴിഞ്ഞു. ആകർഷ്ണീയമായ നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീക്കാവിശ്യമായ വസ്തുക്കളെല്ലാം വിപണിയെ കൂടുതൽ സജീവമാക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മസ് വിപണിയിൽ ഇത്തവണ എൽഇഡി ലൈറ്റിങ്ങോടുകൂടിയ നഷ്ത്രങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. അതുപോലെത്തന്നെ പുൽക്കൂടുകൾക്കും ക്രിസ്മസ് ട്രീക്കും മറ്റുമുള്ള അലങ്കാര വസ്തുക്കൾക്കും ആവിശ്യക്കാരേറെയാണ്. ഈ വരുന്ന കുറച്ചു ദിവസങ്ങൾക്കുളിൽ ക്രിസ്മസ് വിപണിയും അനുബന്ധ കച്ചവടവും കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയിലെ വ്യാപാരികൾ.