ജില്ലയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള സഞ്ചാരികൾ എത്തി തുടങ്ങി. കോവിഡ് പ്രതിസന്ധികളെത്തുടർന്നുണ്ടായ നീണ്ട അടച്ചിടലുകൾക്കു ശേഷം വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ്.ക്രിസ്മസ്,ന്യൂ ഇയർ, അവധിക്കാലത്തോടടുക്കുമ്പോൾ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുവാനാവില്ലെങ്കിലും സഞ്ചാരികളുടെ എണ്ണം ഉയർന്നു വരുന്നത് വിനോദ സഞ്ചാര മേഘലേയ്ക്കു പ്രതീക്ഷ നൽകുന്നു. നീണ്ട അടച്ചിടലുകൾക്കു ശേഷം കഴിഞ്ഞമാസമാദ്യമാണ് വിനോദ സഞ്ചാര മേഖല തുറന്നത്. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ജില്ലയിലേക്ക് എത്തിത്തുടങ്ങി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ കോവിഡ് വ്യാപനം മൂലം വിദേശ ടൂറിസ്റ്റുകൾക്ക് എത്തിച്ചേരാനാവാത്തത് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. ഗോവ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ ന്യൂ ഇയർ ആഘോഷിക്കാൻ എത്തുന്ന ഫോർട്ട് കൊച്ചിയിൽ ഹോംസ്റ്റേകളെല്ലാം കഴിഞ്ഞയാഴ്ച വരെ ഒഴിഞ്ഞു കിടക്കുയായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ മാർച്ച് മുതൽ ഹോംസ്റ്റേകളുടെ സ്ഥിതി മോശമായിരുന്നു. എങ്കിലും ബീച്ചുകളിലും ജില്ലയുടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകൾ വരുന്നുണ്ട്. ചെറായി, ഫോർട്ട്കൊച്ചി ബീച്ചുകളിൽ തിരക്കേറി തുടങ്ങി. വിനോദ സഞ്ചാരമേഖലയുടെ തിരിച്ചുവരവിന്റെ സൂചന ക്രിസ്മസ് അവധിയോടടുക്കുമ്പോൾ കാണുവാൻ കഴിയുന്നുണ്ട്. ക്രിസ്മസ് അവധിയിൽ വിനോദ സഞ്ചാര മേഖലയിൽ 50% ഉണർവ് ആണ് പ്രതീഷിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നറിയാൻ പോലീസ് കൃത്യമായി ഓരോ സ്ഥലത്തും പരിശോധനകകൾ നടത്തുന്നുമുണ്ട്.
പുതു വർഷം പടിവാതിൽക്കൽ; വിനോദ സഞ്ചാര മേഖലേയിൽ പുത്തൻ ഉണർവ്.
72