പലരീതികളിൽ ഫാഷൻ ഷോസ് കണ്ടു പരിചയിച്ച കൊച്ചിക്ക് ഏറെ പുതുമ സമ്മാനിച്ച ഒന്നായിരുന്നു ഇന്നലെ കൊച്ചി മെട്രോയിൽ സംഘടിപ്പിച്ച ഫാഷൻ ഷോ. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ഒരു മെട്രോ ട്രെയിനിൽ ഫാഷൻ ഷോ നടത്തുന്നത്. ജെ ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് അന്താരഷ്ട്ര വനിതാ ദിനത്തിൽ ഈ വ്യത്യസ്ത പരിപാടിക്ക് നേതൃത്വം നൽകിയത്. ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞ ഇരുപതോളം വിദ്യാർത്ഥികൾ മെട്രോയിൽ ചുവടു വെച്ച് നീങ്ങിയപ്പോൾ യാത്രക്കാർക്കും കാണികൾക്കും അതൊരു പുതിയ അനുഭവമായി മാറുകയായിരുന്നു. പ്രശസ്ത മോഡലുകളായ ഷിയാസ് കരീം, അമൃത സജു എന്നിവർ ഷോ സ്റ്റോപ്പർമാരായി എത്തി ഈ പുതു ശൈലിക്ക് പിന്തുണ നൽകി. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റോപ്പിൽ നിന്ന് മെട്രോയിൽ കയറിയ ഇവർക്കൊപ്പം കെ എം ആർ എൽ ഉദ്യോഗസ്ഥരും സുരക്ഷ ജീവനക്കാരും ഉണ്ടായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫാഷൻ ഷോ സംഘടിപ്പിക്കപ്പെട്ടത്. മുൻപ് ബോൾഗാട്ടിയിലെ വിശാലയമായ പുൽത്തകിടിയിലും നെഫ്രിറ്റി എന്ന കൊച്ചിയുടെ സ്വന്തം ആഡംബര കപ്പലിലും വ്യത്യസ്തയാർന്ന ഫാഷൻ ഷോകൾ നടത്തികൊണ്ട് കൊച്ചി മുൻപും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു.
വനിതാ ദിനമായിരുന്നു ഇന്നലെ കൊച്ചി മെട്രോയുടെ മുട്ടം സ്റ്റേഷൻന്റെ നിയന്ത്രണം ഇന്നലെ വനിതാ ജീവനക്കാർക്കായിരുന്നു.