67
കൊച്ചി മെട്രോയുടെ കേരള പിറവി സമ്മാനം.
മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ഫീയിൽ കാര്യമായ ഇളവ് വരുത്തി കൊച്ചി മെട്രോ. കാറിന് 1000 രൂപയും ബൈക്കിന് 380 രൂപയുമായിട്ട് പ്രതിമാസ നിരക്ക് നിരക്ക് നിജപ്പെടുത്തിയപ്പോൾ ഏകദേശം 50% ഇളവാണ് പ്രാബല്യത്തിൽ വന്നത്. പുതുതായി ഏർപ്പടുത്തിയ 12, 24 മണിക്കൂർ സ്ളാബ് പ്രകാരം ഒരു ദിവസം 10 മണിക്കൂർ വരെ പാർക്ക് ചെയാം.
ഇന്ന് മുതൽ നിലവിൽ വന്ന പുതുക്കിയ ചാർട്ട് പ്രകാരം കാർ പാർക്കിങ്ങിന് ആദ്യ രണ്ടു മണിക്കൂർ 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിന് 5 രൂപ വീതവും ഈടാക്കും. ഇപ്രകാരം 12 മണിക്കൂറിന് 60 രൂപയും 24 മണിക്കൂർ സമയത്തേക്ക് 100 രൂപയും നൽകണം ഇരു ചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 10 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 2 രൂപ വീതവും ഈടാക്കും. ടു വീലറുകൾക്ക് 12 മണിക്കൂറിന് 25 രൂപയും 24 മണിക്കൂറിന് 40 രൂപയുമാണ്.