ലോക പ്രശസ്ത സ്റ്റാർ ബക്സ് കോഫി ഔട്ട്ലെറ്റ് കൊച്ചി ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കോഫി ഔട്ട്ലെറ്റ് ശൃംഖലയായ സ്റ്റാർ ബാക്സ് കോഫി കേരളത്തിലെ തങ്ങളുടെ ആദ്യത്തെ ഔട്ട്ലെറ്റ് ഇടപ്പള്ളി ലുലുമാളിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ വൻ നഗരങ്ങളിൽ കമ്പനി ഏറെ മുൻപേ പ്രവർത്തന ശൃംഖലകൾ വിപുലീകരിച്ചു കൊണ്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലമാണ് കൊച്ചിയിലെ ഷോറൂം ഉൽഘാടനം അല്പം വൈകിയത്. സ്റ്റാർ ബാക്സിന്റ്റെ രാജ്യത്തെ 14 മത്തെ ഔട്ട്ലെറ്റ് ആണ് ഇത്. ഇന്ത്യയിൽ ടാറ്റാ സ്റ്റാർബക്സ് കമ്പനിയുമായുള്ള 50:50 സംയുക്ത സംരംഭ പദ്ധതിയായിട്ടാണ് പ്രവർത്തിക്കുന്നത്.
കേരളത്തിന്റ്റെ ‘പ്രവേശന കവാടം’ ആയ കൊച്ചിയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്നതാണെന്ന് കമ്പനി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
പുതിയ ഔട്ട്ലെറ്റിൽ വ്യത്യസ്തമായ ഏറെ ബ്ലെൻഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ജനകീയമായ കഫേ മോച്ചാ, ജാവ ചിപ്പ് ഫ്രാപ്പിക്കിനോ, സിഗ്നേച്ചർ ഹോട് ചോക്ലേറ്റ്, കാരമേൽ മച്ചിയാട്ടോ എന്നിങ്ങനെ വളരെ വ്യത്യസ്തമായ ബ്ലെൻഡുകൾക്കൊപ്പം ദീപാവലി സ്പെഷ്യൽ ബ്ലെൻഡും ഇപ്പോൾ ലഭ്യമാണ്. ഉൽഘാടന സ്പെഷ്യൽ ഓഫർ പാക്കേജുകൾ കോഫീ പ്രേമികളെ മാത്രമല്ല വ്യത്യസ്ത രുചി തേടുന്നവരെയും ലുലു മാളിലെ സ്റ്റാർ ബാക്സിലേക്ക് ആകർഷിക്കുന്നു.