പെൺകരുത്തിൽ ശ്രദ്ധകേന്ദ്രമായി കൊച്ചി നാവിക ആസ്ഥാനം
ഇന്ത്യൻ നവകേസന ചരിത്രത്തിലെ ഒരവിസ്മരണീയ മൂഹൂർത്തതിനാണ് ഇകഴിഞ്ഞ ദിവസം കൊച്ചി നോവികാസ്ഥാനം വേദിയായത്. വ്യോമനിരീക്ഷണത്തിനായി സബ് ലെഫ്റ്റനൻറ്റുമാരായ രീതി സിംഗ്, കുമുദിനി ത്യാഗി എന്നിവർ ക്ഷിണ നാവിക കമാണ്ടിൽ ഹെലികോപ്റ്റർ പറത്താനായി നിയോഗിക്കപ്പെട്ടത്തോടെ സേനയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു അധ്യായം രചിക്കപ്പെട്ടു. സേന ചരിത്രത്തിലാദ്യമായാണ് വനിതാ ഓഫീസർമാരെ ഈ ജോലിക്കു നിയോഗിക്കുന്നത്. ബിടെക് ബിരുദധാരികളായ ഇരുവരും 2018 ൽ നാവിക സേനയിൽ ചേർന്ന് ഏഴിമല നാവിക അക്കാഡമിയിൽ നിന്ന് ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് കൊച്ചിയിലേക്ക് നിയോഗിക്കപ്പെട്ടത്. കടലിൽ തുടർച്ചയായി നിരീക്ഷണം നടത്തുക എന്നതാണ് ഇവരുടെ ദൗത്യം. ഹൈദരാബാദ് സ്വദേശിയായ രീതി സിംഗിന്റ്റെ അച്ഛൻ നാവിക സേനയിലും മുത്തച്ഛൻ കരസേനയിലും ഉദോഗസ്ഥരായിരുന്നു. യുപി സ്വദേശിനിയാണ് കുമുദിനി ത്യാഗി.
മലയാളികളായ ആർ ക്രീഷ്മാ, അഫ്നാൻ ഷെയ്ഖ് എന്നിവർ 6 മാസത്തെ ഒബ്സെർവർ കോഴ്സ് പൂർത്തിയാക്കിയ ശേഷം നിരീക്ഷണ വിമാനങ്ങൾ പറത്തുന്ന ജോലികൾ ഏറ്റുടുക്കുന്നതിലൂടെ ഈ പുതിയ അധ്യായത്തിനു നിറപ്പകിട്ടാർന്ന ഒരു ഉയർച്ചയാണ് സേന കൈവരിക്കാൻ പോകുന്നത്. ഇരുവരും ഏഴിമലയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് കൊച്ചി നാവികസ്ഥാനത്തു പരിശീലന ജോലികളിൽ മുഴികിയിരിക്കുന്നത്.