കൊച്ചിയിലെ ഉൾനാടൻ ജലഗതാഗത്തിന് വൻ കുതിപ്പിന് തുടക്കം കുറിച്ച് കൊണ്ട് കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട് നീരണിഞ്ഞു. കൊച്ചി കപ്പൽ ശാലയിൽ കെ എം ആർ എൽ നു വേണ്ടി നിർമ്മിച്ച് കൊണ്ടിരിക്കുന്ന ആദ്യ സെറ്റ് ബോട്ടുകളിൽ . പ്രഥമ ബോട്ടാണ് നിർമ്മാണം പൂർത്തിയായത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് യാർഡിൽ നിന്നാണ് ബോട്ട് വെള്ളത്തിലിറക്കിയത്. ഈ ബോട്ട് ഇനിയുള്ള ആഴ്ചകളിൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമായിരിക്കും കെ എം ആർ എൽ നു കൈമാറുക. രാജ്യത്ത് ആദ്യമായിട്ടാണ് അത്യാധുനികമായാ ഒരു ഫെറി ബോട്ട് ഉൾനാടൻ ജല ഗതാഗത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ തലങ്ങളിലും പരീക്ഷണങ്ങൾക്ക് ശേഷമുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് മെയ് മാസം ആദ്യ വാരത്തോടെ സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഏകദേശം 100 പേർക്ക് യാത്ര ചെയ്യാൻ എയർ കണ്ടിഷൻ ചെയത അലുമിനിയം ബോട്ടിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും യാത്രക്കാർക്ക് മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. നീരണിയൽ ചടങ്ങിൽ കെ എം ആർ എൽ എം ഡി അൽകേഷ് കുമാർ ശർമ്മ, കപ്പൽ ശാല സി എം ഡി മധു എസ് നായർ എന്നിവർ പങ്കെടുത്തു.
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട് നീരണിഞ്ഞു
61
previous post