അവസാനവട്ട മിനുക്കു പണികൾ അതിവേഗം പൂർത്തിയാക്കി അടുത്ത ആഴ്ച തന്നെ എറണാകുളം സുബാഷ് പാർക്ക് പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. പണികൾ നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കുവാൻ സാധിച്ചാൽ തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ പാർക്കിലേക്ക് പ്രവേശനം അനുവദിക്കും. പാർക്കിലെ ഏറ്റവും പുതിയ ആകർഷണം ഈ അടുത്ത് നിർമാണം പൂർത്തിയാക്കിയ ചിത്ര ശലഭ ഉദ്യാനവും ഔഷധ സസ്യ ഉദ്യാനവുമാണ്. മാത്രമല്ല കൊച്ചി കോർപറേഷൻ മുൻകൈ എടുത്തു നടപ്പിലാക്കി വരുന്ന ‘ആസ്ക്ക്’ എന്ന കലാ പ്രദർശനശനങ്ങളുടെ സ്ഥിരം വേദിയായി സുബാഷ് പാർക്ക് മാറ്റുന്നതിനിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയായ ഭരത കലാമന്ദിരം അവതരിപ്പിക്കുന്ന നൃത്ത്യ സന്ധ്യയും തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് അരങ്ങേറും. നിലവിലെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദിവസവും വൈകിട്ട് 3 മുതൽ 8 മണി വരെയാണ് പാർക്കിൽ പ്രവേശനം അനുവദിക്കുക ഞായറാഴ്ചകളിലും മറ്റ് ഉത്സവ ദിവസങ്ങളിലും രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ പ്രവേശനം ഉണ്ടാകും. എന്നാൽ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം അതി തീവ്ര ലെവലിൽ ഉയർന്നാൽ ഈ സമയ ക്രമത്തിൽ മാറ്റം വന്നേക്കാം.
സുബാഷ് പാർക്ക് വീണ്ടും തുറക്കുന്നു
57
previous post