സപ്ലൈകോയുടെ ലോഗോ തിരഞ്ഞെടുത്തതിന് സമാനമായി സപ്ലൈകോയ്ക്ക് ഉചിതമായ ടാഗ് ലൈന്‍ (Eg. Milma – കേരളം കണികണ്ടുണരുന്ന നന്മ) തിരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ എന്‍ട്രികള്‍ ക്ഷണിക്കുന്നു.
സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ ഒരു സമിതിയായിരിക്കും ഇങ്ങനെ ലഭിക്കുന്ന ടാഗ് ലൈനില്‍ നിന്ന് അനുയോജ്യമായവ തെരഞ്ഞെടുക്കുന്നത്.
സമര്‍പ്പിക്കപ്പെടുന്ന ടാഗ് ലൈന്‍ ഇതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവയോ മറ്റുള്ളവയുടെ പകര്‍പ്പുകളോ ആകരുത്.
സമര്‍പ്പിക്കപ്പെടുന്ന സൃഷ്ടികളുടെ പൂര്‍ണ്ണമായ അവകാശം സപ്ലൈകോയില്‍ മാത്രം നിക്ഷിപ്തമായിരിക്കും.
ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ നല്കാനാവുന്നതല്ല.
ടാഗ് ലൈന്‍ സപ്ലൈകോയ്ക്ക് അനുയോജ്യമായതും വില്പന വര്‍ധന ലക്ഷ്യമിട്ടതുമായിരിക്കണം.
ടാഗ് ലൈന്‍ 31.12.2021 തിയതി വൈകീട്ട് 5.00 മണിവരെ tagline@supplycomail.com വഴിയോ, തപാല്‍ വഴിയോ, നേരിലോ എത്തിച്ച് തരാവുന്നതാണ്.
മികച്ച ടാഗ് ലൈന്‍ നു 1000/- രൂപ പാരിതോഷികവുമുണ്ടായിരിക്കുന്നതാണ്.