കൊച്ചിയുടെ ഉൾനാടൻ ജലഗതാഗതത്തിന് ഏറെ പ്രയോജനം ചെയ്യാൻ സാധ്യതയുള്ള ഒരു വലിയ പദ്ധതിക്ക് ജലഗതാഗത വകുപ്പ് തയാറെടുക്കുന്നു. നിലവിലെ ജലഗതാഗത സംവിധാനത്തിന് ഏറെ അനിയോജ്യമായി കരുതിപോരുന്ന കാറ്റാമറൈൻ യാത്ര ബോട്ടുകൾ കൂടുതലായി കൊച്ചിയിലും പരിസരത്തും എത്തിക്കും. സുരക്ഷിതത്വം, ചെലവ് കുറവ്, അത്യധുനിക സംവിധാനങ്ങൾ ഇവയെല്ലാമാണ് കാറ്റാമറൈൻ യാത്ര ബോട്ടുകളുടെ പ്രത്യകതകൾ. ഒരു ബോട്ടിൽ തന്നെ നൂറോളം പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഏഴു ബോട്ടുകളാണ് കൊച്ചി കായലിലേക്ക് അടുത്തമാസത്തോടെ കടന്നുവരിക. ഇരുപതു മീറ്റർ നീളത്തിലും ഏഴു മീറ്റർ വീതിയിലും നിർമാണം പൂർത്തീകരിച്ചിട്ടുള കാറ്റാമറൈൻ ബോട്ടുകൾക്ക് ഏഴ് നോട്ടിക്കൽ മൈൽ വേഗതയാണുള്ളത്. സംസ്ഥാനത്തു ആദ്യമായി കൊച്ചിയിലാണ് ഈ നൂതന ജലയാനം എത്തിയതതെന്ന പ്രത്യകതയുമുണ്ട്. ഒരു ബോട്ടിന് ഏകദേശം രണ്ടു കോടി രൂപയോളം നിർമ്മാണ ചിലവുണ്ട്. അടുത്ത രണ്ടു മാസങ്ങൾക്കുളിൽ കൂടുതൽ ബോട്ടുകൾ നീറ്റിലിറക്കും. നിലവിലെ ടിക്കറ്റ് നിരക്കിൽ ഒരു മാറ്റവും വരുത്താതെയാണ് പുതിയ കാറ്റാമറൈൻ ബോട്ടുകൾ സഞ്ചാരത്തിനായി അനുവദിച്ചിരിക്കുന്നത്. കൊച്ചിയിൽ നിലവിൽ സർവിസ് നടത്തുന്ന എല്ലാ സിംഗിൾ ഹാൾ ബോട്ടുകളും മാറ്റി പുതിയ അതി സുരക്ഷാ കാറ്റാമറൈൻ ബോട്ടുകൾ എത്തുന്നതോടെ ജലഗതാഗതത്തിന് പുത്തൻ ഉണർവേകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
കൂടുതൽ കാറ്റാമറൈൻ യാത്ര ബോട്ടുകൾ കൊച്ചിയിലേക്ക്.
64
previous post