59
കുവൈത്തിൽ നിന്ന് ഇന്ത്യയിൽ ഓക്സിജൻ എത്തിക്കാനായി നാവിക സേനയുടെ കപ്പൽ കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തു നിന്ന് പുറപ്പെട്ടു. ഓപ്പറേഷൻ സമുദ്ര സേതു രണ്ടിന്റെ ഭാഗമായിട്ടാണ് ‘ഐ എൻ എസ് ശർദുൽ’ എന്ന കപ്പൽ യാത്രതിരിച്ചിരിക്കുന്നത്. സാധാരണ യുദ്ധാവിശ്യങ്ങൾക്കായി ടാങ്കുകൾ, ട്രക്കുകൾ എന്നിവ വഹിക്കാനായി നിർമ്മിച്ചവയാണ് ശർദുൽ കപ്പലുകൾ. ഇത് കൂടാതെ ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള ധൗത്യത്തിന്റെ ഭാഗമായി നിരവധി നാവിക കപ്പലുകൾ പല ഭാഗങ്ങളിലേക് തിരിച്ചിട്ടുണ്ട്.