സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം
ബാലവേല,ബാലഭിക്ഷാടന, ബാലചൂഷണ,തെരുവ് ബാല്യ രഹിത കേരളം എന്ന ലക്ഷ്യത്തിനായി വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച “ശരണബാല്യം” പദ്ധതിയുടെ ഭാഗമായി ജൂലൈ 30 അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
- പോസ്റ്റർ നിർമ്മാണ മത്സരം
വിഷയം: മനുഷ്യക്കടത്ത് - ചിത്രരചനാ മത്സരം
വിഷയം: തടയാം കുട്ടിക്കടത്ത്-സുരക്ഷിത ബാല്യത്തിനും എന്റെ നാടിനും
നിബന്ധനകൾ
പോസ്റ്റർ നിർമ്മാണ മത്സരത്തിൽ കോളേജ് (ബിരുദം) വിദ്യാർത്ഥികൾക്കും ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മാത്രമേ പങ്കെടുക്കാനാവൂ.
ഒരു വിദ്യാർത്ഥിയുടെ ഒരു സൃഷ്ടി മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
സൃഷ്ടികൾ മത്സരാർത്ഥിയുടെ പേര്, ജനന തീയ്യതി, ക്ലാസ് / ഡിപ്പാർട്ട്മെന്റ്, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് എന്നിവയുൾപ്പടെ സ്ഥാപനത്തിന്റെ ഇമെയിലിൽ നിന്ന് മേധാവിയുടെ സാക്ഷ്യപത്രം സഹിതം മാത്രമേ അയക്കാൻ പാടുള്ളൂ.
ഇരുമത്സരങ്ങളിലും 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം ₹2500, ₹1500, ₹1000 വീതം ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും .
സൃഷ്ടികൾ ലഭിക്കേണ്ട വിലാസം:
Sharanabaliyamteam@gmail.com
അവസാന തീയ്യതി: 28/07/2020
സമയം: വൈകുന്നേരം 5 മണി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +91 9400547228
📞 +91 9961570371
1 comment
Very good