വിറകുകളിൽ പൂത്തുലഞ്ഞു ഒരു പൃഥ്വിരാജ് ചിത്രം
ചിത്രകലയിൽ വ്യത്യസ്തതയുടെ പരീക്ഷണങ്ങൾ തുടരുകയാണ് പ്രമുഖ ആർട്ടിസ്റ് ഡാ വിഞ്ചി സുരേഷ്. ഏതാനും ദിവസങ്ങൾക്കു മുൻപ് 8500 ആണികൾ കൊണ്ട് നിർമ്മിച്ച ഫഹദ് ഫാസിൽ ഛയാ ചിത്രം വൈറൽ ആയതിനു തൊട്ടുപിന്നാലെയാണ് വിശ്രമമില്ലാതെ മറ്റൊരു കലാസൃഷ്ടി കൂടി അദ്ദേഹം വാർത്തെടുത്തിരിക്കുന്നത്. ഇത്തവണ ഒരുക്കിയിരിക്കുന്നത് പ്രിത്വിരാജിനെയാണ്, അതും വീടിന്റെ പിന്നാമ്പുറത്തു കൂട്ടിയിട്ടിരുന്ന വിറകു കൊള്ളികൾ കൊണ്ട്. അടുപ്പിൽ കത്തിക്കാനുള്ള വിറകു ശേഖരം മരമില്ലി ൽ നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് മഞ്ഞ, ഇളം ചുവപ്പു നിറങ്ങളിലുള്ള കനം കുറഞ്ഞ വിറകു കക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഉള്ളിലെ കലാകാരൻ ഉണരാൻ അധികം സമയം എടുത്തില്ല. കറുത്ത നിറം കിട്ടാൻ കൊതുമ്പുകളും പുക കൊള്ളിച്ച മടലുകളും കലാസൃഷ്ടിക്കായി ഉപയോഗപ്പെടുത്തി. പേപ്പറിൽ വരക്കും പോലെ അത്ര എളുപ്പമല്ല വിറകുകൾ കൊണ്ട് ചിത്രം നിർമ്മിക്കുന്നതെന്നും മുഖച്ഛായ രൂപപെടുത്തിയെടുക്കാൻ നല്ല പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറയ്യുന്നു.