59
ഏറെ നാളത്തെ ഇടവേളക്കു ശേഷം കൊച്ചി ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വീണ്ടും ഫുട്ബോൾ ആവേശം ഉയർന്നു തുടങ്ങി. സന്തോഷ് ട്രോഫി ഫുട്ബാളിലെ ദേശിയ ചാമ്പ്യൻഷിപ്പിന്റെ ദക്ഷിണ മേഖല ഗ്രൂപ്പ് ബി യോഗ്യത മത്സരങ്ങൾ ഇന്ന് രാവിലെ 9.30 ന് കലൂർ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ കളിക്കുന്നവരെയും കൂടി ഉൾപ്പെടുത്തി കൊണ്ട് കേരളം ഇത്തവണ ടീം ശക്തമാക്കിയിട്ടുണ്ട്. കേരളം ടീമിൽ 13 പുതുമുഖ താരങ്ങൾ അണിനിരക്കുന്നു എന്നൊരു പ്രത്യകതയുമുണ്ട്. ഇന്ന് രാവിലെ നടന്ന ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ 0-5 ന് പരാജയപ്പെടുത്തി കൊണ്ട് കേരളം ടൂർണമെന്റിലെ ജൈത്രയാത്ര ആരംഭിച്ചു. ഇടവേളക്ക് പിരിയുമ്പോൾ കേരളം 3-0 ന് മുൻപിലായിരുന്നു. കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച ആൻഡമാൻ നിക്കോബാറിനെ എതിരെയാണ്.
Photo courtesy: onmanorama.com