68
നീണ്ട ഇടവേളക്ക് ശേഷം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ത്രിദിന നൃത്തോത്സവത്തിന് തിരി തെളിഞ്ഞു. പ്രശസ്ത നർത്തകി അനുപമ മോഹനെ ഉൽഘാടന ചടങ്ങിൽ ആദരിച്ചു. ഉൽഘാടന ദിനമായ ഇന്നലെ മോഹിനിയാട്ടം, അരങ്ങേറി. ഇന്ന് വൈകിട്ട് 6.15 ന് ചമയ കലാകാരൻ വർഗീസിനെ ആദരിക്കും. അതിനു ശേഷം ഡോ സ്വാതി നാരായണന്റെ കുച്ചിപ്പുടി അവതരണം ഉണ്ടാകും. സമാപന ദിവസം മൂന്നാം തിയതി വൈകീട്ട് നൃത്ത വിദഗ്ധ ശ്യാമളയെ ആദരിക്കും. അന്നേ ദിവസം 6.15 ന് കലാമണ്ഡലം കൃഷ്ണേന്ദു നായരും കലാമണ്ഡലം അനുശ്രീ ചന്ദ്ര ശേഖറും ഭരതനാട്യം അവതരിപ്പിക്കും.