സത്യജിത്ത് റേയുടെ നൂറാം ജന്മ വാർഷികമാഘോഷിക്കുന്ന ഈ വേളയിൽ പങ്കുവെക്കേണ്ടത് ആ കലാപ്രതിഭയുടെ അധിക അറിയപ്പെടാത്ത, അല്ലെങ്കിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു പശ്ചാത്തലമാണ്. ഒരു സിനിമാക്കാരൻ എന്നതിനുപരി അദ്ദേഹം ഒരു ബഹുമുഖ കലാപ്രതിഭയായിരുന്നു എന്ന വസ്തുത മലയാളികളിൽ പലർക്കും ഇന്നും അജ്ഞാതമാണ്. കലയുടെ സമസ്തമേഖലകളിലും തന്റേതായ കൈയൊപ്പ് പതിപ്പിച്ച ഒരു അപൂർവ പ്രതിഭാരത്നം അയിരുന്നു സത്യജിത് റേ. ചലച്ചിത്ര സംവിധയകൻ എന്നതിലുപരി തിരക്കഥകൃത്ത്, ചെറു കഥാരചയിതാവ്, ഗാനരചയിതാവ്, സംഗീത സംവിധായകൻ, മാഗസിൻ എഡിറ്റർ, പ്രസാധകൻ, ഇല്ലസ്ട്രേറ്റർ, കാലിഗ്രാഫർ, ഗ്രാഫിക് ഡിസൈനർ, പോസ്റ്റർ ഡിസൈനിങ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹത്തെ പോലെ കഴിവ് തെളിയിച്ചവർ ലോകത്ത് വിരളമാണ്. നിരവധി ചെറുകഥകളിലൂടെ അനവധി അനശ്വര കഥാപാത്രങ്ങളെ അദ്ദേഹം സൃഷിടിച്ചെടുത്തു എന്നതാണ് മറ്റൊരു കൗതുകം. ഇതിൽ എടുത്ത പറയേണ്ട ഒന്നാണ് ഇന്ത്യൻ ഡിറ്റക്റ്റീവ് കഥാചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ കഥാപാത്രമായി മാറിയ ‘ഫെലുദാ’ എന്ന കഥാപാത്രവും കഥാസമാഹാരവും. ഹിന്ദിയിലും ബംഗാളിയിലും നിരവധി ചലച്ചിത്രങ്ങൾ ഈ കഥാപാത്രത്തെ അനുകരിച്ചു പുറത്തിറങ്ങിയിട്ടുണ്ട്. ‘പ്രൊഫെസർ സോങ്കു’ എന്ന മറ്റൊരു സയൻസ് ഫിക്ഷൻ കഥാപാത്രം നിരവധി ഹോളിവുഡ് ചിത്രങ്ങൾക്കു വരെ പ്രചോദനമായ കഥാപശ്ചാത്തലമാണ്, ‘തരിണി ഖുറാവോ’ എന്ന കഥയിലെ അങ്കിൾ കഥാപാത്രവും ഫെലൂദയിലെ ‘ലാൽമോഹൻ’ എന്ന സരസ കഥപാത്രവും നിരവധി ആരാധകരെയാണ് ബംഗാളി സമൂഹത്തിൽ നേടിക്കൊടുത്തത്.
ഒരു കാലഘട്ടത്തിൽ കൽക്കത്തയിൽ ജനിച്ചു വളർന്നുവന്ന ഒരു സമൂഹത്തിന് സത്യജിത് റേ അതിപ്രശസ്തനായ ഒരു സിനിമാക്കാരൻ ആണെന്നുള്ളത് വൈകിവന്ന ഒരറിവ് മാത്രമായിരുന്നു. അവർ വായിച്ചു വളർന്ന കഥകളിലും കാവ്യങ്ങളിലും ഒക്കെ നിഴലിച്ചു നിന്നത് സത്യജിത് റേ എന്ന എഴുത്തുകാരൻ മാത്രമായിരുന്നു. റേയുടെ ഉൾപ്പടെ നിരവധി ബംഗാളി സാഹിത്യ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഗോപ മജുൻദാർ എന്ന എഴുത്തകാരൻ ഈ വസ്തുത സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ കലാ – സാഹിത്യ മേഖലയിൽ റേയുടെ സൃഷിടികൾക്ക് പൊതു സമൂഹത്തിൽ വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. അതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുക അദ്ദേഹത്തിന്റെ അതിവിശാലവും കലാസമ്പന്നമായ കുടുംബ പശ്ചാത്തലത്തിലേക്ക് ആയിരിക്കും. മുത്തച്ഛൻ ഉപേന്ദ്ര കിഷോർ റായി എന്ന പ്രതിഭാശാലിയിൽ നിന്ന് തുടങ്ങും ആ യാത്ര. 1910 ൽ ‘സന്ദേശ്’ എന്ന പേരിൽ കുട്ടികൾക്കായി ഒരു ബംഗാളി പ്രസിദ്ധികരണം അദ്ദേഹം തുടങ്ങിവെച്ചിരുന്നു. വീടിനു സമീപം ഒരു പ്രിന്റിങ് യൂണിറ്റും സ്വന്തമായി ഉണ്ടായിരുന്നു. സത്യജിത് റേയുടെ അച്ഛൻ സുകുമാർ റേയും ഒരസാധാരണ പ്രതിഭയായിരുന്നു. സ്വന്തം വീട്ടിൽ ആദേഹം ഒരു കലാ കൂട്ടായ്മ നിത്യവും സംഘടിപ്പിച്ചിരുന്നു. സാക്ഷാൽ രബീന്ദ്ര നാഥ് ടാഗോർ ഈ ഭവനത്തിലെ നിത്യ സന്ദർശകനും സുകുമാർ റേയുടെ അടുത്ത സുഹൃത്തുമായിരുന്നു. ജവാഹർലാൽ നെഹ്രുവും മകൾ ഇന്ദിര ഗാന്ധിയും തങ്ങളുടെ അവസാന കാലഘട്ടം വരെ ഈ കുടുംബവുമായുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു പോന്നു.
മുത്തച്ഛനെയും അച്ഛനെയും തങ്ങളുടെ അനന്യ സാധ്യമായ കഴിവുകൾ മുഴുവൻ പുറത്തെടുത്തു കലാസ്വാദകരെ ആനന്ദിപ്പിക്കുവാൻ കാലം അനുവദിച്ചില്ല. ഇരുവരും മധ്യവയസ്സിൽ തന്നെ വിടപറഞ്ഞു. സത്യജിത് റേയ്ക്കു വെറും രണ്ടു വയസുള്ളപ്പോൾ ആയിരുന്നു അച്ഛന്റെ മരണം. അതാകട്ടെ അമ്മയെ കൂടുതൽ കഷ്ടതകളിലേക്കും കഠിനാധ്വാനത്തിലേക്കും തിരിച്ചു വിട്ടു. എന്നാൽ അച്ഛനെയും മുത്തച്ഛനേയും പോലെ മകൻ വലിയവനാകണം എന്ന സ്വപ്നം ആ ‘അമ്മ ഉപേഷിച്ചില്ല. മകൻറ്റെ ചിത്ര രചനാ സിദ്ധിയും കലാവാസനയും കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി അവനെ കുടുംബ സുഹൃത്തായ ടാഗോറിന്റെ ശാന്തി നികേതൻ സർവകാലശാലയിലേക്ക് അയക്കാൻ ആ ‘അമ്മ തെല്ലും ശങ്കിച്ചില്ല. അമ്മയെ വിട്ടു പിരിയുന്നത് സഹിക്കാനാകാതെ കോഴ്സ് പൂർത്തിയാകാതെ സ്വന്തം നാടായ കൽക്കട്ടയിലേക്കു യുവാവായ റേ മടങ്ങി. എന്നാൽ അവസരങ്ങളുടെ ഒരു വലിയ വാതിൽ ആ മഹാനഗരം തനിക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് തിരിച്ചറിഞ്ഞു കൊണ്ട് കലയുടെ സമസ്ത മേഖലകളിലും അദ്ദേഹം അതിവേഗം കർമ്മനിരതനായി. പിന്നീടങ്ങോട്ടുള കാലം ഇന്ത്യൻ സിനിമയുടെയും ബംഗാളി കലാ-സാഹിത്യ മേഖലകളുടെയും ഒരു സുവർണ്ണ കാലമായി അറിയപ്പെട്ടപ്പോൾ അതിൽ റേയുടെ കൈമുദ്ര വ്യക്തമായി പതിഞ്ഞിരുന്നു. .
ഇനി അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ സിനിമ മേഖലയുമായുള്ള ബന്ധം കണക്കിലെടുത്താൽ അതും ഒരത്ഭുതമായിരിക്കും. ചലച്ചിത്ര നിർമ്മാണത്തിൽ ഒരു മുൻപരിചയവുമില്ലാതെ, ആരുടെയും കീഴിൽ പ്രവർത്തി പരിചയം ഒന്നുമില്ലാതെയാണ് റായ് ആദ്യ ചിത്രമൊരുക്കാൻ ഒരുങ്ങിയത് എന്നതാണ് അതിൽ ഏറെ കൗതുകം ഉണർത്തുന്ന കാര്യം. 1955 ൽ ‘പഥേർ പാഞ്ചാലി’ എന്ന ക്ലാസിക് ചിത്രത്തോടെ ആരും കൊതിക്കുന്ന ഒരപൂർവ അരങ്ങേറ്റം. ഇന്നും ഇന്ത്യൻ ചലച്ചിത്ര ലോകത്തിൽ അത് ഒരു പാഠപുസ്തകമായി കണക്കാക്കപ്പെടുന്നു. ‘ദി അപു ട്രിയോളജി’ എന്ന പേരിലും ‘കൽക്കട്ട ട്രിയോളജി’ എന്ന ശീർഷകത്തിലും പിന്നീട് പുറത്തു വന്ന ചിത്രങ്ങൾ സിനിമ പ്രേമികളെ അമ്പരപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു. 40 വർഷത്തോളം നീണ്ടുനിന്ന സിനിമ കരിയറിൽ ചെയ്തു കൂട്ടിയത് വെറും 36 ചിത്രങ്ങൾ മാത്രം.
കൃത്യമായി പറഞ്ഞാൽ 3 ലഘു ചിത്രങ്ങൾ, 5 ഡോക്യൂമെറ്ററികൾ 29 ഫീച്ചർ സിനിമകൾ. ഇതിൽ ഒരേ ഒരു അന്യഭാഷാ ചിത്രം; 1977 ൽ പറത്തിറങ്ങിയ ‘ശത്രന്ജ കെ ഖിലാഡി’ (ഹിന്ദി). ഇക്കാലയളവിൽ കരസ്ഥമാക്കിയത് 32 ദേശിയ പുരസ്കാരങ്ങളും. ഇന്നും ആർക്കും തകർക്കാൻ സാധികാത്ത ഒരു റെക്കോർഡ് ആയി അത് നിലനിൽക്കുന്നു. കാൻ ചലച്ചിത്ര മേളയിലെ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് അവാർഡ്, എന്നിവക്കു പുറമെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്നം മരണാന്തര ബഹുമതിയായി ലഭിച്ചു. രാജ്യത്ത് ആദ്യമായി ഓസ്കാർ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ എന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് റേ. സമഗ്ര സംഭാവന ക്കുള്ള ഈ പുരസ്കാരം രോഗശയിൽ ആയിരുന്ന അദ്ദേഹത്തിന് വീട്ടിൽ കൊണ്ട് വന്നു സമ്മാനിച്ചു എന്നത് ഓസ്കാർ ചരിത്രത്തിലെ തന്നെ അപൂർവതയായിരുന്നു.
Satyajit Ray: The marvellous art crafter and an amazing creative genius.
As we celebrate Satyajit Ray’s 100th birth anniversary today, the need of the hour is to share a little unknown or less discussed background of that genius. The fact that, rather than a filmmaker he was a versatile artist who had excelled in every form of arts, is still unknown to many Malayalees. Satyajit Ray was a rare genius who made his mark in all fields of artistic world. Apart from being a film director, he played multiple roles as, screenwriter, short story writer, lyricist, music director, magazine editor, publisher, illustrator, calligrapher, graphic designer, poster designer etc. Another interesting fact is that he had created many memorable characters through many short stories. The ‘Feluda’ model short stories and its collection series stands out differently only because of its uniqueness and brilliancy. Furthermore, it has become one of the most memorable characters in Indian detective story world.
Many notable films in Hindi and Bengali languages have inspired by these storytelling plots and base characters such as ‘Feluda’ and ‘Devi’ were regional filmmakers’ dreams of adding in every plot. Another sci-fi character, Professor Songku, has become the inspiration for many Hollywood films and Ray spent much time in the US to conceptualize some of his own sci-fi stories. The uncle character in ‘Tharini Qurao’ and the funny character ‘Lal Mohan’ in Feluda have won many fans in Bengali society.
It has been a late knowledge for a generation in Calcutta that Satyajit Ray was a well-known filmmaker and who had got many international recognitions. For them, Satyajit Ray was a writer who reflected on the stories and poems they read during their younger days. Gopa Majumdar, an author who has translated many Bengali literary works into English, including Ray’s, attests to this fact. Ray’s works had a great influence on the public, especially in the fields of art and literature in Bengal. It was his vast and artistic family background that helped him to achieve these heights. The journey starts with his grandfather Upendra Kishore Rai. In 1910, he started a Bengali children’s publication called ‘Sandesh’ and it became an instant hit among Bengali readers. He also had his own printing unit near to his house, a rare achievement during those days. Satyajit Ray’s father Sukumar Ray was also an extraordinary genius and has made his own contributions to the literary world. The legend Rabindra Nath Tagore was a regular visitor to their house and was a close friend of Sukumar Ray. Jawaharlal Nehru and his daughter Indira Gandhi maintained a friendship with this family throughout their lifetime. Sometimes fate plays a cruel role when everything seems to perfect. Both his grandfather and father said adieu to the world at their middle age and the condition at home pushed Ray’s mother into became more active with available livelihoods. Infact, she did not give up the dream of her son should grow up like his father and grandfather. She took a bold decision by sending her son to family friend Tagore’s Shanti Niketan University to nurture his creative and artistic talents. Unable to bear the separation from his mother, the young Ray returned to his hometown Calcutta before completing the course. But soon he realized that the metro city had showcases plenty of opportunities and he quickly became active in the field of art, and subsequently found some grip in the film world.
The later period was known as a golden age of Indian cinema and Bengali art and literature and Ray’s signature perfectly imprinted in it. Interestingly, Ray jumped into his first film without any previous experience in filmmaking and related subjects. He made his debut with the classic film ‘Pather Panchali’ in 1955. Still, this movie considered to be a cult classic and became a reference book for those who take the film seriously. Subsequently, film series titled as ‘The Apu Trilogy and ‘Calcutta Trilogy’ shocked and excited movie lovers across the world. In his 40 years of a film career, he has done just 36 films. To be specific, 3 short films, 5 documentaries, and 29 feature films. Other than Bengali only one film; ‘Shatranja K Khiladi’ (Hindi) released in 1977. He has won 32 national awards in different categories during this period and this record remains intact even today. In addition to this, he received Cannes Film Festival Award, Golden Globe Award, and the country’s highest honor, the Bharat Ratna, which has been posthumously awarded. Satyajit Ray holds a rare honor of being the first Indian to win an Oscar in the country and that too in a lifetime achievement category. It was a rarity in Oscar history that this award for overall contribution was presented to him when he was on ill bed at his Calcutta home. Satyajith ray’s legacy will continue as long as the thirst for creativity exist.