ഏതാനും മാസങ്ങൾക്കു മുൻപ് കേന്ദ്ര ഭവന – നഗര കാര്യാലയ മന്ത്രാലയം മുൻകൈ എടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘സ്ട്രീറ്റ് ഫോർ പീപ്പിൾ’ ചലഞ്ചിന്റെ ചുരുക്ക പട്ടികയിൽ കൊച്ചി നഗരവും ഇടംപിടിച്ചിരിക്കുന്നു. ആദ്യ റൗണ്ടിൽ മത്സരിച്ച 113 ഇന്ത്യൻ നഗരങ്ങളിൽ നിന്നും 30 എണ്ണമാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരക്കേറി വരുന്ന നഗര പാതകളിൽ കാൽനട യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ തെരുവുകളെ പരിഷ്കരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സാധാരണക്കാരും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരും വിവിധ തരം ആശയങ്ങൾ പങ്കു വെക്കുകയും അതിൽ പ്രകാരം തിരഞ്ഞെടുത്ത ചില ആശയങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിക്കുകയുണ്ടായി. കൊച്ചിയിൽ ഇത് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് ഫോർട്ട് കൊച്ചി മേഖലയിലെ ഈരവേലി – കൽവത്തി കനാൽ പരിസരത്തെ തെരുവ് വികസിപ്പിക്കുവാനാണ് സി എസ് എം എൽ ലക്ഷ്യം വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ പദ്ധതി മന്ത്രാലയത്തിന് വൈകാതെ സമർപ്പിക്കും.
‘സ്ട്രീറ്റ് ഫോർ പീപ്പിൾ’ ക്യാമ്പയിൻ; കൊച്ചി ആദ്യ റൗണ്ടിൽ
61
previous post