രാജ്യാന്തര ക്രൂസ് ടുറിസം രംഗത്ത് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ചലനങ്ങളുടെ തുടർച്ചയായി കൊച്ചിയിലെ ക്രൂസ് ടുറിസം മേഖലയിലും ഉണർവ് പ്രത്യക്ഷമായി തുടങ്ങി. ഏതാനും ആഴ്ചകൾക്ക് മുൻപ് കൊച്ചി, ഗോവ, ലക്ഷദ്വീപ്, ധാമൻ ദിയു, ശ്രീലങ്ക എന്നിവടങ്ങളിലേകുള്ള ബുക്കിങ് പ്രഖ്യാപിച്ചുകൊണ്ട് കോർഡാലിയ ക്രൂസസ് ആണ് ആദ്യം ഈ രംഗത്ത് സജീവമായത്. അത്യാഢംബര സമുദ്ര വിനോദ യാത്രകളാണ് ക്രൂസ് ടുറിസത്തിൽ മുഖ്യമായും ഉൾപ്പെടുന്നത്. കോവിഡ് മൂലം നിലച്ചു പോയ ഈ മേഖലയിലെ പുത്തൻ ഉണർവുകൾ തീരദേശത്തോട് ഏറെ അടുത്ത് കിടക്കുന്ന കൊച്ചി നഗരത്തിന് ഏറെ പ്രയോജനം ചെയ്യും. കോവിഡ് പ്രതിസന്ധികൾക്ക് മുൻപുള്ള കാലഘട്ടത്തിൽ ഇടതടവില്ലാതെ ലോകപ്രസിദ്ധമായ പല ക്രൂസ് കപ്പലുകളും കൊച്ചി തുറമുഖത്ത് നങ്കുരമിടുകയും അതൊക്കെ വലിയ തോതിൽ കൊച്ചിയുടെ വ്യാപാര – കച്ചവട മേഖലകൾക്കൊക്കെയും ഗുണകരമായി ഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ പ്രകാരം ആഗോളതലത്തിൽ ഈ മാസം അവസാനത്തോടെ യാത്രകൾ ഭാഗികമായി ആരംഭിക്കുമെന്ന് കരുതുന്നു.
File Photo.