79
കെ എസ് ഇ ബി യുടെ മൂന്ന് ഇലക്ട്രിക്ക് വാഹന റീചാർജിങ് സ്റ്റേഷനുകൾ ഈ മാസം 25 മുതൽ പ്രവർത്തിച്ചു തുടങ്ങും. കലൂർ, ഗാന്ധിനഗർ, വൈറ്റില എന്നിവടങ്ങിലാണ് പുതിയ സ്റ്റേഷനുകൾ വരുന്നത്. ഒരേ സമയം 6 വാഹനങ്ങൾ വരെ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളാണ് ഈ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾ ഒഴികെയുള്ള . വൈദ്യുത വാഹനങ്ങൾക്ക് ഈ ചാർജിങ് സ്റ്റേഷൻ ഉപയോഗിക്കാം. നിലവിൽ പാലാരിവട്ടത്തു മാത്രമാണ് റീചാർജിങ് സൗകര്യമുള്ളത്. ത്തിനു പുറമെ ജില്ലയുടെ മറ്റു പ്രധാന കേന്ദ്രങ്ങളായ കളമശേരി, പറവൂർ, അങ്കമാലി, മുവാറ്റുപുഴ എന്നിവടങ്ങളിലും റീ ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരും.
photo courtesey www.eqmagpro.com/