56
ടുറിസം മേഖലയിൽ കാണുന്ന പുത്തൻ ഉണർവിന് കൂടുതൽ കരുത്തേകികൊണ്ട് മുസരീസ് ഹെറിറ്റേജ് ടുറിസം ഫെസ്റ്റ് ഏപ്രിൽ 29 ന് പറവൂരിൽ ആരംഭിക്കുന്നു. കേരള ഫോൾക്ലോർ അക്കാദമിയും മുസിരിസ് ടുറിസം കോപ്പറേറ്റീവ് സൊസൈറ്റിയൂം സംയുക്തമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ എക്സിബിഷനു പുറമെ, സംഗീത – നൃത്ത പരിപാടികളും അരങ്ങേറും.