124
ഈ വർഷം തൃപ്പുണിത്തറ അത്തച്ചമയം ഉണ്ടാകില്ല
മധ്യ കേരളത്തിൽ ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് പതിവായി എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ചരിത്ര പ്രസിദ്ധമായ അത്തം ഘോഷയാത്ര ഈ വർഷം നടത്തുകയില്ലെന്നു ഭാരവാഹികൾ അറിയിച്ചു. കോവിഡ് വർധനയാണ് പ്രധാനമായും ആഘോഷപരിപാടികൾക്ക് വിലങ്ങു തടിയായി തീർന്നിരിക്കുന്നത്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ ഒരിക്കലും ഇങ്ങെനയൊരു ആഘോഷപരിപാടിയുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്ന വിലയിരുത്തലിലാണ് ഘോഷയാത്ര ഉപേക്ഷിക്കുവാൻ തീരുമാനിച്ചത്. ഈ മാസം ഇരുത്തിരണ്ടിനാണ് അത്തം. എന്നിരുന്നാലും അത്തനാളിൽ അത്തംനഗറിൽ ഓണപതാക ഉയർത്തുന്നതടക്കമുള്ള ചടങ്ങുകൾ സംഘടിപ്പിക്കുവാൻ സാധിക്കുമോ എന്ന അന്വേഷണത്തിലാണ് അധികൃതർ.