ചരിത്രപ്രസിദ്ധമായ തൃപ്പുണിത്തറ ഹിൽപാലസിനുള്ളിലെ കാഴ്ച്ചകളും വിവരങ്ങളും പൗരാണിക പ്രാധാന്യവുമെല്ലാം ഇനി മുതൽ വിരൽത്തുമ്പിൽ ലഭ്യമാകും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചരിത്രാന്വേഷികളെയും വിനോദ സഞ്ചാരികളെയും തൃപ്പുണിത്തറയിലെ ഈ പുരാതന സമുച്ചയവും അനുബന്ധ ചരിതവിശേഷങ്ങളും കൂടുതലായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഹിൽപാലസിന്റെ ഡിജിറ്റലൈസേഷൻ നടപടികൾ വേഗത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ തൃപ്പുണിത്തറ ഹിൽപാലസ് സന്ദർശിച്ചു സ്ഥലത്തെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ഇത് സംബന്ധിച്ചു ചർച്ച നടത്തി. മ്യൂസിയത്തിലെ സന്ദർശത്തിനടയിൽ മന്ത്രിയെ ഏറെ ആകർഷിച്ചത് അവിടെയുണ്ടായിരുന്ന ആനയുടെ പൂർണകായ പ്രതിമയായിരുന്നു. ആന ഇരിക്കുന്ന രീതിയിൽ പൂർണമായും ഈട്ടിയിൽ നിർമ്മിച്ച ഈ ശിൽപം ചേർപ്പ് സ്വദേശിയായ ഒരു വ്യക്തിയാണ് നിർമ്മിച്ചു നൽകിയത്. ഒറ്റമരത്തിൽ തീർത്ത ചങ്ങലയും യഥാർത്ഥ ആനക്കൊമ്പുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നു എന്നുമുള്ള വസ്തുതതകൾ ഈ പ്രതിമയെ വേറിട്ട് നിർത്തുന്നു. മ്യൂസിയം ചാർജ് ഓഫീസർ ശ്രീനാഥും ഗൈഡ് ഇഗ്നേഷ്യസും കാര്യങ്ങൾ മന്ത്രിയോടും സംഘത്തോടും വിവരിച്ചു. മ്യൂസിയം പരിസരത്തു നടന്നു വരുന്ന നവീകരണ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി.
പാലസ് വളപ്പിലെ ഫൗണ്ടനുകളുടെയും പൂന്തോട്ടങ്ങളുടെയൂം നവീകരിക്കണം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിഎന്നിവയെല്ലാം മുഖ്യ പരിഗണ വിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് സ്ഥലം എം എൽ എ അനൂപ് ജേക്കബ് ആവശ്യപ്പെട്ടു . ടുറിസം വകുപ്പുമായി സഹകരിച്ചു കൊണ്ട് കേരളത്തിലെത്തുന്ന ടുറിസ്റ്റുകളെ ഇതുപോലുള്ള ചരിത്രപ്രാധാന്യ സ്ഥങ്ങലളിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.