കുണ്ടന്നൂർ, വൈറ്റില മേൽപ്പാല നിർമാണം അവസാന ഘട്ടത്തിലേക്ക്. പുതുവത്സരത്തിൽ രണ്ട് പാലങ്ങളും ഉദ്ഘടനം ചെയ്യാനാണ് പദ്ധതി. കുണ്ടന്നൂർ മേൽപ്പാലത്തിൽ വിളക്കുകാലുകൾ സ്ഥാപിച്ചു കൂടാതെ റോഡ് മാർക്കിങ്ങും നടന്നുവരുന്നു. കാനയുടെ നിർമാണവും നടക്കുന്നുണ്ട്. ജങ്ഷനിലെ വെളിച്ചക്കുറവും പഴയ കാനയ്ക്കു സ്ലാബില്ലാത്തതും ഈ ഭാഗത്ത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വൈറ്റില മേൽപ്പാലത്തിലെ നിർമാണ പ്രവർത്തങ്ങളും അവസാന ഘട്ടത്തിൽ ആണ്. റോഡിൽ ലൈനിടുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. മേൽപ്പാലത്തിൽ ടാറിങ് പൂർത്തിയായി.ലൈറ്റുകളും സിഗ്നലുകളും സ്ഥാപിച്ചു. എന്നാൽ റോഡിനിരുവശവും കാനകളുടെ നിർമാണം തുടങ്ങിയിട്ടില്ലതിനാൽ മഴ കനത്താൽ പരിസരം വെള്ളത്തിലാകുമെന്ന ഭീതിയി പരക്കെ ഉണ്ട്. പാലാരിവട്ടം പാലത്തിന്റെ അവസ്ഥ കണക്കിലിടുത്ത് രണ്ടു പാലത്തിലും ഭാര പരിശോധന വേണമെന്ന പൊതുമരാമത്തിൻ്റെ നിർദേശം കണക്കിലിടുത്ത് ഇരു പാലങ്ങളിലും ഭാര പരിശോധന ഈ ആഴ്ച തന്നെ ഉണ്ടായേക്കും. എല്ലാ പരിശോധനകളും പൂർത്തിയായതിനു ശേഷം മാത്രമേ ഉദ്ഘടന തീയതി നിശ്ചയിക്കു.
