ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറ്ററുകളിലേക്കു സഹായ പ്രവാഹം.
ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറ്ററുകളിലേക്കു ചില അവശ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടെന്നും പൊതുജനങ്ങളിൽ നിന്ന് കൂടുതൽ സഹായം ആവശ്യമുണ്ടെന്നും കാട്ടി എറണാകുളം കളക്ടർ ശ്രീ എസ് സുഹാസിന്റെ പോസ്റ്റിനു ആവേശകരമായ പ്രതികരണം. പ്രാദേശിക അടിസ്ഥാനത്തിൽ രോഗ പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കുന്നതിന്റ്റെ ഭാഗമായിട്ടാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറ്ററുകൾ (എഫ് .എൽ. ടി. സി) വിപുലപ്പെടുത്തുന്നത്. തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിലാണ് ജില്ലാതല സംഭരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. വിവിധ യുവജന സംഘടനകളും മത സംഘടനകളും വ്യത്യസ്ത രീതിയിലുള്ള സംഭാവനകൾ ഇവിടെ എത്തിച്ചു കഴിഞ്ഞു. അവധി ദിവസങ്ങൾ ഉൾപ്പെടെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ജില്ലാതല കളക്ഷൻ സെൻറ്റർ പ്രവർത്തിക്കും. ഇതിലേക്ക് സംഭാവന നല്കാൻ ആഗ്രഹിക്കുന്നവർ സാധനങ്ങളും ഉപകരണങ്ങളും താലൂക്ക് ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രങ്ങളിലോ ജില്ലാതല സംഭരണ കേന്ദ്രത്തിലോ കൈമാറാവുന്നതാണ്.