മുപ്പത് വയസിൽ താഴെയുള്ള യുവ എഴുത്തുകാർക്ക് പ്രോത്സാഹന പദ്ധതിയുമായി കേന്ദ്ര സർക്കാരിന്റെ യുവ മെൻറ്ററിങ് പദ്ധതി. ഭാരതത്തിന്റെ പൗരാണിക പൈതൃകവും പൊതു വിജ്ഞാനവും കൂടുതൽ പേരിലേക്ക് പകർന്നു നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കുറഞ്ഞത് 5000 വാക്കുകൾ ഉൾപ്പെടുന്ന സ്വന്തം രചനയാണ് അയച്ചു കൊടുക്കേണ്ടത്. നാഷണൽ ബുക്ക് ട്രസ്റ്റ് വഴി സംഘടിപ്പിക്കുന്ന ഈ സ്കീമിൽ 75 പേർക്കായിരിക്കും മുൻഗണന ലഭിക്കുക. ജൂലൈ 31 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. ഓഗസ്റ് 15 ന് ഫലപ്രഖ്യാപനം ഉണ്ടാകും. മികച്ച രചനകൾ എൻ ബി ടി പുസ്തക രൂപത്തിലാക്കും. തിരഞെടുക്കപ്പെടുന്നവർക്ക് 3 മാസം പ്രാഥമിക പരിശീലനവും അതിനു ശേഷമുള്ള മാസങ്ങളിൽ സാംസ്കാരിക വിനിമയ പരിപാടികളിൽ സംബന്ധിക്കാനും സാധിക്കും. അതിന് ശേഷം പ്രതി മാസം 50000 രൂപ നിരക്കിൽ ആറുമാസങ്ങൾക്ക് ശേഷം 3 ലക്ഷം രൂപ വരെ ഗ്രാൻറ്റ് ലഭിക്കും. സ്വന്തം ഗ്രന്ഥ രചനക്ക് 10 % റോയൽറ്റി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.mygov.in എന്ന സൈറ്റിലെ mentoring yuva scheme എന്ന ലിങ്കിലൂടെ പൂർണ വിവരങ്ങൾ ലഭ്യമാക്കുകയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
യുവ എഴുത്തുകാർക്കായി കേന്ദ്ര സർക്കാരിന്റെ മെൻറ്ററിങ് പദ്ധതി
67
previous post