ജില്ലയിലെ ജല വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു.
ജില്ലയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 8 മാസം പിന്നിട്ടിരിക്കുകയാണ്. കോവിഡ് വ്യപനം തുടരുന്നുണ്ടെങ്കിലും ചെറിയ തോതിൽ പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൽസ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള ജല വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയ ഞാറക്കലിലെയും മാലിപ്പുറത്തെയും അക്വാ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. സായാഹ്ന സന്ദർശകർക്ക് പുറമേ ഡേ പാക്കേജിന് ഒരാൾക്ക് 350 രൂപ മുതൽ 400 രൂപ വരെയുള്ള കോമ്പിനേഷൻ പാക്കേജുകളും ഉണ്ട്. ഞാറക്കൽ – മാലിപ്പുറം ഒരുമിച്ചു സന്ദർശിക്കാനുള്ള പാക്കേജുകളും ലഭ്യമാണ്.
ഈ ടൂറിസം കേന്ദ്രങ്ങളുടെ പ്രധാന ആകർഷണം മൽസ്യ വിഭവങ്ങളാൽ സമ്പുഷ്ടമായ ഉച്ചയൂണ് തന്നെ. സ്ഥലത്തെ വനിതാ സ്വയം സേവാ സംഘങ്ങൾ നേരിട്ട് നടത്തുന്ന മീൻ വിഭവങ്ങൾ കൊച്ചിയുടെ വൈവിധ്യമായ രുചി പെരുമായാണ് സന്ദർശകർക്ക് പരിചയപ്പെടുത്തുന്നത്. അവിടെ നിന്നു നേരിട്ട് പിടിക്കുന്ന മത്സ്യങ്ങളെ വളരെ ഫ്രഷ് ആയി ടൂറിസ്റ്റുകൾക്ക് മുൻപിൽ വച്ച് തന്നെ പാകം ചെയ്തു കൊടുക്കുന്നു. മാത്രമല്ല സന്ദർകർ ചൂണ്ടയിട്ട് പിടിക്കുന്ന മൽസ്യങ്ങൾ അവർക്കു തന്നെ പാകം ചെയ്തു കൊടുക്കുകയോ, അതിനു സാധിക്കാതെ വന്നാൽ വീട്ടിൽ കൊണ്ട് പോകാനുള്ള പാർസൽ സൗകര്യങ്ങളും ചെയ്തു കൊടുക്കും. കക്ക, ഞണ്ട്, ചെമ്മീൻ എന്നീ വിഭവങ്ങളാണ് ഏറെ പ്രശസ്തം. ജലോപരിതലത്തിലേക്ക് ചാടി വരുന്ന പൂ മീനുകളാൽ ഏറെ പ്രസിദ്ധമാണ് മാലിപ്പുറം അക്വാ ടൂറിസം കേന്ദ്രം. കട്ട വഞ്ചികൾ, ചെറു സോളാർ ബോട്ടുകൾ, വാട്ടർ സൈക്ലിംഗ്, പെഡൽ ബോട്ടിങ്, എന്നിവ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഇവിടുണ്ട് കണ്ടൽ കാടുകൾ, മീൻപിടുത്തം, കായൽ സൗന്ദര്യം എന്നിങ്ങനെ ഏറെ വ്യത്യസ്തമായ അനുഭവങ്ങളും സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക – 9497031280