സുസ്ഥിര നഗര വികസന പദ്ധതിയിൽ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സാമ്പത്തിക സഹായ പദ്ധതികൾ വാഗ്ദാനം ചെയ്തത് ഫ്രഞ്ച് കൗൺസിൽ ജനറൽ ലീസ് ടോൾബാറ്റ് ബെറ. കൊച്ചി കോർപറേഷൻ ഓഫീസിൽ മേയർ എം അനിൽകുമാറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല പ്ലാസ്റ്റിക് നിർമ്മാജനവുമായി ബന്ധപ്പെട്ട് ആധുനിക സാങ്കേതിക സഹായം ഉറപ്പാക്കുമെന്നും കൗൺസിൽ ജനറൽ അറിയിച്ചു. സാസ്കാരിക വിനിമയ രംഗത്ത് കൊച്ചിക്ക് പ്രഥമ പരിഗണന നൽകും. ഇതിനു പുറമെ ഇന്ത്യയിലെയും ഫ്രാൻസിലെയും വിദ്യാഭ്യാസ സഥാപനങ്ങൾ തമ്മിൽ വിദ്യാഭ്യാസ സാംസ്കാരിക വിനിമയ പദ്ധതികൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായത് ഈ അടുത്ത കാലത്തു കോർപറേഷൻ മുൻകൈ എടുത്തു നടപ്പിലാക്കി വരുന്ന ‘ആർട്ട്സ് സ്പേസ് കൊച്ചി (ആസ്ക്) എന്ന കലാ സാംസ്കാരിക പദ്ധതി ഫ്രഞ്ച് സർക്കാരിന്റെ കീഴിലുള്ള ‘അലയൻസ് ഫ്രോന്സസ്’ എന്ന ഫ്രഞ്ച് പദ്ധതിയുമായി സഹകരിപ്പിക്കും ഇതിനു കീഴിൽ വിവിധ പരിപാടികൾ കൊച്ചിയിലെ വിവിധ സ്കൂളുകളിൽ അവതരിപ്പിക്കും.
ഫ്രഞ്ച് സഹകരണത്തോടെ കോര്പാറേഷന് നടപ്പിലാക്കുന്ന സൗത്ത് – നോർത്ത് റെയിൽവേ കോറിഡോർ പദ്ധതിയുടെ റിപ്പോർട്ടും ഇതിന്റെ അനുബന്ധമായ ബസ് റൂട്ട് പദ്ധതിയുടെ സാധ്യത പഠന റിപ്പോർട്ടും ഉടനടി സമർപ്പിക്കും. ഫ്രഞ്ച് വികസന ഏജൻസി കൺട്രി ഹെഡ് ബ്രൂണോ ബോസ്ലെ, അലയൻസ് ഫ്രോൻസിസ് തിരുവനതപുരം ഡയറക്റ്റർ ഇവാ മാർട്ടിൻ, ഡെപ്യൂട്ടി മയൂർ കെ എം അൻസിയ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.