98
നാളെ മുതൽ മെട്രോ ടിക്കറ്റ് പഴയ നിരക്കിൽ
കോവിഡ് പ്രതിസന്ധി മൂലം കൊച്ചി മെട്രോ യാത്രക്കാർക്ക് അനുവദിച്ചിരുന്ന കുറഞ്ഞ യാത്ര നിരക്ക് ആനുകൂല്യം നാളെ മുതൽ ഉണ്ടാവുന്നതല്ല. ബുധനാഴ്ച മുതൽ കോവിഡിന് മുൻപുണ്ടായിരുന്ന നിരക്കാവും യാത്രക്കാരിൽ നിന്ന് ഈടാക്കുക. ഇതനുസരിച് ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. എന്നാൽ കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 20% വരെ കിഴിവ് ലഭിക്കും 30 ദിവസത്തെ യാത്ര പാസ്സിന് 25% ഉം 60 ദിവസത്തെ പാസിന് 35% വരെ ഇളവ് ലഭിക്കും. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് സെപ്റ്റംബർ 7 ന് ആണ് കൊച്ചി മെട്രോ സർവിസുകൾ പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് കൊച്ചി മെട്രോ യാത്ര തുടരുന്നത്.