കൊച്ചിയിൽ ഇനി മുതൽ സ്മാർട്ട് ട്രാഫിക് സംവിധാനം
ഇന്ന് മുതൽ നഗരത്തിലെ ട്രാഫിക് സിഗ്നൽസ് ഇനി മാറുക റോഡിലെ ഗതാഗത തിരക്കിന് അനുസരിച്ചായിരിക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്നലെ ഉൽഘാടനം ചെയ്ത സ്മാർട്ട് ട്രാഫിക് സിസ്റ്റം നഗരത്തിലെ നിലവിലെ ഗതാഗത സംവിധാനങ്ങളെ മുഴുവൻ മാറ്റി മറിക്കുന്ന രീതിയിലുള്ള പരീക്ഷണ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നത്. ഐ ടി എം എസ് എന്ന ചുരുക്ക പേരിലാറിയുന്ന ഈ പദ്ധതി കോർപറേഷൻ പരിധിയിലെ 35 ജംഗ്ഷനുകളിലാണ് പ്രവർത്തനസജ്ജമാകുക. റോഡിലെ തിരക്ക് അനുസരിച്ചു വാഹനങ്ങളുടെ നിരയുടെ ദൈർഖ്യം രേഖപ്പെടുത്തി ഗതാഗതം നിയന്ത്രിക്കുന്ന വെഹിക്കിൾ അക്യൂവാട്ടേഡ് സിഗ്നൽ സംവിധാനവും നഗരത്തിന് പുതുമയുള്ളതാവും. വിവിധ ഗതാഗത മാർഗങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള ഇത്തരം പരീക്ഷണ പദ്ധതികൾ നഗരത്തിലെ പൊതു ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉപകരിക്കുമെന്ന് ചടങ്ങിൽ മുഖ്യ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഷണ്മുഖ റോഡ്, മേനക ജംഗ്ഷൻ, കലൂർ ചർച്ച് ജംഗ്ഷൻ ഇടപ്പളി പള്ളി സിഗ്നൽ എന്നിവിടങ്ങളിൽ പെലിക്കൺ സിഗ്നൽ സംവിധാനമാണ് നടപ്പിൽ വരുത്തുന്നത്. അത്യാവിശ കാൽ നട യാത്രക്കാർക്ക് സിഗ്നൽ പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള സ്വിച്ച് അമർത്തിയ ശേഷം റോഡ് മുറിച്ചു കടക്കാൻ സാധിക്കും. ഏകദേശം 15 സെക്കന്റ് നേരം ചുവപ്പ് ലൈറ്റ് ആയിരിക്കും കത്തുക. പരീക്ഷണ അടിസ്ഥാനത്തിൽ കൊണ്ട് വന്നിരിക്കുന്ന ആ സംവിധാങ്ങനാഗൾ ആളുകൾ ഉപയോഗിച്ച് തുടങ്ങാൻ അല്പം സമയം എടുത്തേക്കും. അത് പോലെ നഗരത്തിന്റെ പല മേഖലകളിലായി 35 പി ഇ ഇസെഡ് ക്യാമെറകൾ ഒപ്പിയെടുക്കുക നിയമം തെറ്റിച്ചു പായുന്ന വാഹനങ്ങളെയാവും. നല്ല മഴ സമയത്തും രാത്രിയിലും ഈ ക്യാമെറകൾ പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യകത.
ആദ്യഘട്ടത്തിൽ 14 ജംഗ്ഷനുകളിൽ ഏർപ്പെടുത്തുന്ന ആധുനിക സിഗ്നൽ സംവിധാനം ക്രമേണ മറ്റ് 7 സ്ഥലങ്ങിലേക്ക് കൂടി വ്യാപിപ്പിക്കും. വർഷാവസാനത്തോടെ മൊത്തം 21 ജംഗ്ഷനുകളിൽ ഈ ആധുനിക സിഗ്നൽ സംവിധാനം നടപ്പിലാവും. ഏകദേശം 26 കോടി രൂപ ചെലവ് വരുന്ന, കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായ ഈ പ്രൊജക്റ്റ് കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെൽട്രോൺ ആണ് നടപ്പിലാക്കുന്നത്.