ശ്രീനി ഫാംസിലൂടെ ലക്ഷ്യമിടുന്നത് ജൈവകൃഷി വിപ്ലവം
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ പേരെടുത്ത ശ്രീനിവാസനെ മലയാളികൾക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട കാര്യമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജൈവ കൃഷി മേഖലയിൽ വളരെ സജീവമാണദ്ദേഹം. എറണാകുളം കണ്ടനാട്ട് ശ്രീനിവാസൻ വർഷങ്ങളായി നിലമൊരുക്കി ജൈവ കൃഷി നടത്തുന്നുണ്ട്. ഈ കൊറോണ കാലത്ത് ഏതാനും മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം ‘ശ്രീനി ഫാം’ എന്നൊരു ജൈവ കർഷക കൂട്ടായ്മക്ക് രൂപം നൽകിയത്. അടുത്ത സുഹൃത്തുക്കളും ജൈവ കർഷകരുമായ അഭി എം രാജൻ, കെ എം ഖാലിദ്, പര്യസംവിധായകനായ വി ജെ സ്ടാജൻ എന്നിവർ ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച് മുൻപന്തിയിലുണ്ട്. ജൈവ കൃഷിക്ക് വിദഗ്ദ്ധോപദേശം നല്കുക, ആധുനികവും ശാസ്ത്രീയവുമായ ഓർഗാനിക് ഫാം സജ്ജമാക്കി നൽകുക. മായം ചേര്ക്കാത്ത ഭക്ഷണം ആവശ്യകാരില് എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്തുണണ നൽകുക എന്നതെല്ലാമാണ് ശ്രീനിഫാംസ്ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. വിഷം കലരാത്ത പച്ചക്കറികളും മറ്റുൽപ്പനങ്ങളും ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രഥമ പരിഗണന. കണ്ടനാട്ട് ശ്രീനിവാസന്റെ ജൈവ പച്ചക്കറി – അരി വിപണന കേന്ദ്രം പ്രവർത്തിക്കുന്നതിന് അനുബനധമായിട്ടാണ് ശ്രീനി ഫാർമിൻറെയും പ്രവർത്തനം. പ്രാഥമിക ഘട്ടത്തിൽ ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉല്പാദനവും വിതരണവുമാണ് ലക്ഷ്യമിടുന്നത്. വയനാട്ടിലും, ഇടുക്കിയിലും തൃശ്ശൂരിലും എറണാകുളത്തുമുള്ള കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലെ ഏറ്റവും വലിയ പ്രത്യകത ഉപപോക്താക്കൾക്ക് തങ്ങൾക്ക് ലഭിച്ച ഉത്പന്നങ്ങൾ, എവിടെ ആര് ഉല്പാദിപ്പിച്ചതാണെന്ന് അറിയാനുള്ള സൗകര്യവും ശ്രീനി ഫാം ലഭ്യമാക്കുന്നുണ്ട്. ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. ഇസ്രായേൽ, സ്വിറ്റ്സർലാൻഡ്, നെതെർലാൻഡ്, എന്നീ വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കുവാനാണ് ‘ശ്രീനിഫാംസ്’ ലഷ്യമിടുന്നത്.
കൃഷിയിൽ താല്പര്യമുള്ളവർക്കും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കൃഷി ഗവേഷണം നടത്തുന്നവർക്കുമെല്ലാം ഈ കൂട്ടായ്മയുമായി സഹകരിച്ചു പോകുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഫോൺ: 9020600300
ഇമെയിൽ: info@sreenifarms.com