74
ടാറ്റാ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് പ്രോഗ്രാം ഓൺലൈനിൽ
ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തെ ഏറ്റവും പേരെടുത്ത ക്വിസ് പ്രോഗ്രാമായ ‘ ടാറ്റാ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് പ്രോഗ്രാം’ ഈ വർഷം ഓൺലൈനായി നടത്തപെടും. 12 ക്ലസ്റ്റർ ആയി നടത്തപെടുന്ന മത്സരത്തിൽ \ ടാറ്റാ കമ്പനികൾക്ക് പുറമേ മറ്റ് കോർപ്പറേറ്റ് കമ്പനികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഈ 12 ക്ലസ്റ്റർ മത്സരത്തിലെ വിജയികൾ രണ്ടു ഫൈനലുകളിലായി വീണ്ടും മത്സരിക്കേണ്ടതാണ്. ഡിസംബറിലാണ് ദേശിയ ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗ്രാൻഡ് ഫിനാലയിലെ വിജയികകൾക്ക് രണ്ടര ലക്ഷം രൂപായും ടാറ്റ ക്രൂസിബിൾ ട്രോഫിയും സമ്മാനമായി ലഭിക്കും. മത്സരക്രമവും മറ്റ് മാനദണ്ഡങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.tatacrucible.com/