രണ്ടാം ലോകമഹാ യുദ്ധകാലയളവിൽ അരങ്ങേറിയ ജൂത കൂട്ടകൊലകളിലൂടെ കുപ്രസിദ്ധിയാർജിച്ച പോളണ്ടിലെ ഓഷ്വിച് ക്യാമ്പുകളുടെ വിശദമായ ഒരു ചിത്രപ്രദർശനം എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ചു ദശ ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കിയ ക്യാമ്പിലെ ചിത്രങ്ങൾ കാഴ്ചക്കാരെ കൂട്ടികൊണ്ടു പോവുക 75 വർഷം മുൻപ് അരങ്ങേറിയ വർണ്ണനാതീതമായ ക്രൂരതകളുടെ ഒരു ലോകത്തേക്കാണ്. ഓരോ ചിത്രത്തിന്റെയും പശ്ചാത്തലം വിവരിക്കുന്ന ലഖു ലേഖകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും ചരിത്രത്തിൽ താല്പര്യമുള്ളവർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. സ്പീക്കർ എം ബി രാജേഷ് കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചു.
പാലക്കാട് ചിറ്റൂർ സ്വദേശിയും വ്യവസായിയുമായ സുധീഷ് ഏഴുവത്താണ് 2018 ൽ ക്യാമ്പ് സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ പകർത്തിയത്. ആർട്ടിസ്റ് മുരളി ചിറോത്ത്, ലണ്ടൺ സ്കൂൾ ഓഫ് എക്കണോമിക്സ് അധ്യാപകൻ ജയരാജ് സുന്ദരേശൻ എന്നിവരാണ് പ്രദർശനത്തിന്റെ ക്യുറേറ്റർമാർ. പ്രദർശനം ഈ മാസം 29 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴു മാണി വരെയാണ് ചിത്ര പ്രദർശനം. പ്രദർശനത്തിനൊപ്പം സാഹിത്യ ചർച്ച, സിനിമ പ്രദർശനം കാവ്യാ സന്ധ്യ എന്നിവയുമുണ്ട്.